Thursday 31 July 2014

എന്റെ സ്വന്തം കിളിക്കൂട്ടിൽ നിന്ന്!!!!

പ്രത്യേകിച്ചു വല്യ കാര്യമൊന്നുമില്ലെങ്കിലും
പറയാതെ ഇന്നു വയ്യ ഈ വിഷയം

വെറുതെ എൻ കതകൊന്നു തുറന്നു ഞാനിന്നു
വൈകിറ്റൊരിത്തിരി നേരം പുറത്തേയ്ക്കിറങ്ങി

റോഡിലല്ല, എന്റെ സ്വന്തം ബാൽക്കണിയിൽ
ചെടിയ്ക്കു വളമിടാൻ, വെള്ളമോഴിയ്ക്കാൻ

പണി തുടങ്ങിയതും ഒരു മുതുകിളവൻ വന്നു
വെറുതെയിരുന്നു കാറ്റുകൊള്ളാനെന്ന ഭാവത്തിൽ

കാഴ്ചകാണാൻ ഒരു നല്ലനേരം, മുതുക്കൻ
എന്റെ നേരെ തിരിഞ്ഞങ്ങിരുപ്പായി

ഒരു കല്ലെടുത്തൊരു ഏറു കൊടുത്തിരുന്നെങ്കിൽ
എനിക്കൊരിത്തിരി ശാന്തി കിട്ടുമെന്നാശിച്ചു ഞാൻ

വയ്യല്ലോ ഒന്നും നമ്മുടെ സമൂഹം പൊറുക്കുമോ
ഒരു പാവം കിഴവൻ കല്ലേറു കൊണ്ടെങ്കിൽ?

അതുകൊണ്ടു ഞാൻ പാവം എടുത്തു എൻ ആയുധങ്ങൾ
പണിയും നിറുത്തി ഞാൻ ഇറങ്ങി താഴത്തേയ്ക്ക്

ഞാൻ താഴെ വന്നതും അയാൾ പോയി അകത്തേയ്ക്ക്
ഒന്നുകൂടി പടി കേറിയാലും വരുമല്ലോ കാലമാടൻ

നാളെ വെളുപ്പിനു വെളിച്ചം വരും മുൻപേ
പോകണം  വീണ്ടുമെന്റെ ഉദ്യാനപാലനത്തിനായ്

പാവലേ, വെണ്ടയേ, തക്കാളിച്ചെടിയേ, മാപ്പ്
ഇറ്റു വെള്ളമോഴിയ്ക്കാൻ പോലും സമയം നോക്കണം ഞാൻ

പച്ചവലകെട്ടിയെങ്കിലും ഞാൻ പണിയും, പക്ഷെ
ഒരു  പടുകിഴവനു കാണാൻ കാഴ്ചയാവാനില്ല ഞാൻ

ഒരു സമാധാനം മാത്രം; ഒരിത്തിരി ആശ്വാസം
ഇതൊന്നെഴുതുവാൻ എന്റെ സ്വന്തം മലയാളമുണ്ടല്ലോ

വായിക്കുവാൻ എന്റെ കൂട്ടുകാരുണ്ടല്ലോ
മനുഷ്യരായ കുറച്ച്ച്ചാത്മാക്കൾ ഉണ്ടല്ലോ

നന്ദി ദൈവമേ, ഒരു ദിനം കൂടി കഴിഞ്ഞല്ലോ
സ്വാതന്ത്ര്യമില്ലാത്ത എൻ സ്വന്തം കിളിക്കൂട്ടിൽ!!!!

No comments:

Post a Comment

Your comments are welcome...

To Captain, with Gratitude

  (Dedicated to Dr Rajesh M Ramankutty, Cardiothoracic surgeon, Caritas Heart Institute, Kerala. My Papa got a new lease of  life through a ...