Tuesday, 2 October 2012

എന്‍റെ ദൈവം


ഞാന്‍ കണ്ടതല്ല ദൈവം, ഞാന്‍ അറിഞ്ഞതാണു ദൈവം
എന്നെ വീഴാതെ നിര്‍ത്തിയവനല്ല ദൈവം, വീണ എന്നെ ഴുന്നേല്‍പ്പിച്ചവനാണു ദൈവം 
എന്‍റെ മരുഭൂമിയിലെ മന്നായും, പാറയിലെ നീരുരുവയുമാണു  ദൈവം 
എന്നെ തകര്‍ച്ചയില്‍ താങ്ങിയവനും, ഞാന്‍ വിളിച്ചപ്പോള്‍ കേട്ടവനുമാണു ദൈവം

ഏകാന്തതയിലെന്‍റെ സമാധാനവും, ഇല്ലായ്മയിലെന്‍റെ സന്തോഷവുമാണു ദൈവം 
കൂരിരുട്ടിലെന്‍റെ വെളിച്ചവും, ക്രൂരതയിലെന്‍റെ സ്നേഹവുമാണു ദൈവം 
എനിക്കൊരുപാടു തന്നവനല്ല  ദൈവം, നന്ദിയുള്ള  ഹൃദയം എന്നില്‍ തന്നവനാണു ദൈവം
എന്നെ തൃപ്തിപ്പെടുത്തിയവനല്ല ദൈവം,  ഇഷ്ട്ടങ്ങളില്‍ നിന്നും എന്നെ വിടുവിച്ചവനാണു ദൈവം 


എന്‍റെ നിശബ്ദതയില്‍  ശാന്തതയും,  എന്‍റെ കണ്ണുനീരില്‍ കാരുണ്യവുമാണു   ദൈവം
എന്‍റെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞില്ല  ദൈവം, എന്നും എല്ലാത്തിനും എനിക്കുത്തരമായവനാണു ദൈവം 
എന്‍റെ നിരാശയിലെ  ചിരിയാണു  ദൈവം,  എന്‍റെ കാരഗ്രഹതിലെ കൂട്ടാണു  ദൈവം 
ഉച്ചവെയിലില്‍  എന്‍റെ നിഴലാണു  ദൈവം,  പെരുംവെള്ളത്തില്‍ എന്‍റെ തോണിയാണു ദൈവം 


മുങ്ങിത്താഴുമ്പോള്‍ എന്‍റെ ബലമാണു ദൈവം, നടുക്കടലില്‍   എന്‍റെ കരയാണു ദൈവം 
വിലയില്ലാത്തപ്പോള്‍   എന്‍റെ ഉടമസ്ഥനാണു ദൈവം, നിന്ദയില്‍ എന്‍റെ മേലവിലാസമാണു ദൈവം 
ആരുമില്ലെന്നു ഞാന്‍  പറയുമ്പോള്‍  എന്‍റെ അരുകില്‍ വരും  ആളാണു ദൈവം 
ഒന്നുമില്ലെനിക്കെന്നു വിലപിക്കുമ്പോള്‍  എന്‍റെ സ്വത്താകും ദൈവം  


ഞാന്‍ ശൂന്യമാകുന്ന സമയത്തു മനസ്സിന്‍റെ  നിറവാണു  ദൈവം 
അര്‍ഥമില്ലാത്ത  നേരത്തെന്‍ ജീവന്‍റെ അന്ത സത്തയാണു  ദൈവം 
ഞാന്‍ തിന്മയാല്‍  നിറയുമ്പോള്‍ എന്നെ വെടിപ്പാക്കുന്ന വിശുദ്ധിയാണു ദൈവം 
ആഴത്തിലും  പിന്നെ  ആഴിയിലും  കൂടെ നില്‍ക്കുന്ന  എന്‍റെ ശക്തിയാണു  ദൈവം 

 
കാണാതെപോകുമ്പോള്‍ എന്നെ തേടുന്ന  ഇടയനും,  എന്നെ സ്വീകരിപ്പാന്‍  മനസ്സുള്ളവനും ദൈവം
കൊടും വിഷത്തിലും, ഖോര  ഭീകരതയിലും, എന്‍റെ രക്ഷയാണു ദൈവം 
കാരണമില്ലാത്ത സ്നേഹമാണു ദൈവം,  നിലയ്ക്കാത്ത  കരുണയാണു ദൈവം 
തണുപ്പില്‍  എന്‍റെ അഭയവും,  ചൂടില്‍ എന്‍റെ തണലുമാണു ദൈവം 

 

കുരുടന്‍റെ കാഴ്ചയും,  ചെകിടന്‍റെ  കേള്‍വിയുമാണു  ദൈവം 
മുടന്തന്‍റെ  പാതയും, എളിയവന്‍റെ  പ്രത്യാശയുമാണു ദൈവം 
പാപിയുടെ  ശരണവും, പീഡിതന്‍റെ സങ്കേതവുമാണു  ദൈവം 
എന്‍റെ തിന്മയെ  നന്മയാക്കുന്നവനും,  എന്‍റെ കുറവിനെ  നിറവാക്കുന്നവനുമാണു  ദൈവം 


എന്‍റെ വഴികാട്ടിയും  വഴിയുമാണു  ദൈവം, ഞാന്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന  ശബ്ദമാണു  ദൈവം 
എനിക്കാരുമില്ലാത്തപ്പോള്‍ എല്ലാമാണു  ദൈവം,  ഞാന്‍  മറന്നാലും എന്നെ മറക്കാത്തവനാണു ദൈവം 
ഞാന്‍  അന്വേഷിക്കും സത്യമാണു ദൈവം,  ഞാന്‍  ജീവിക്കും  ജീവനാണു  ദൈവം 
എനിക്കുവേണ്ടി സദാ കരുതുന്നവനാണു  ദൈവം, എന്നെ സദാ പരിപാലിക്കുന്നവനാണു ദൈവം 



എന്‍റെ വാക്കുകളാല്‍ വര്‍ണിക്കാന്‍  കഴിയുന്നവനല്ല  ദൈവം, എന്‍റെ  വാക്കുകളില്‍ ഒതുങ്ങാത്തവനാണു ദൈവം 
എനിക്കുള്‍ക്കൊള്ളാന്‍  പറ്റാത്ത മഹത്വമാണു  ദൈവം,  എന്നെ  ഉള്‍ക്കൊണ്ട  എന്‍റെ സൃഷ്ടാവാണു  ദൈവം 
അടഞ്ഞ വാതിലുകളില്‍ എന്‍റെ താക്കോലാണു ദൈവം, കാണാത്ത വഴികള്‍ എനിക്കു തുറക്കുന്നവനാണു ദൈവം 
എന്‍റെ  സ്വന്തമെന്നു  പറയാവുന്ന  നിധിയാണു ദൈവം , എന്നെ  സ്വന്തമാക്കിയ എന്‍റെ സഖിയാണു ദൈവം 


അജ്ഞ്ഞരുടെ  ജ്ഞാനമാണു  ദൈവം,  നിരാലംബരുടെ  കോട്ടയാണു  ദൈവം 
എന്നെ പ്രാര്‍ഥന  പഠിപ്പിക്കുന്നവന്‍  ദൈവം, എന്‍റെ പ്രാര്‍ഥന  കൈക്കൊള്ളുന്നവന്‍  ദൈവം 
തോല്‍‌വിയില്‍, പ്രയാസങ്ങളില്‍,  മനം  നീറുന്ന  നേരത്തില്‍, എന്‍റെ ഹൃദയം വായിക്കുന്നവന്‍ ദൈവം 
ഒന്നുമില്ലായ്കയില്‍   നിന്നെന്നെ മെനഞ്ഞവന്‍  ദൈവം, ഒന്നും ഭയപ്പെടേണ്ടെന്നെന്നോടു പറഞ്ഞവന്‍ ദൈവം 


അവസാനത്തോളം എന്‍റെ കൂടെ നില്‍ക്കുന്നതും ദൈവം, അവസാനം എന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുന്നതും ദൈവം
എന്‍റെ വാക്കുകള്‍ക്കതീതമായവന്‍  ദൈവം  എന്നോടു വാക്കു മാറ്റാത്ത  മഹത്സ്നേഹവും സ്നേഹവും  ദൈവം 



2 comments:

  1. Someone told me the other day, "I am happy without the so called'God'. I am responsible for whatever happens to me'
    I asked him, 'Your birth too?'
    He thought for a while, then said: 'Except my birth'!
    I thanked God!

    ReplyDelete
  2. നന്നായി ഈ ചിന്തകള്‍

    ReplyDelete

Your comments are welcome...

To Captain, with Gratitude

  (Dedicated to Dr Rajesh M Ramankutty, Cardiothoracic surgeon, Caritas Heart Institute, Kerala. My Papa got a new lease of  life through a ...